Saudization in Saudi Arabia: സൗദിയില്‍ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശി വത്കരണം 14 മുതല്‍ – saudization of the engineering sector in saudi arabia from january 14

റിയാദ്: സൗദിയിലെ എഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം ഈ മാസം പതിനാല് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതിന് സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലും മാനവ വിഭവശേഷി മന്ത്രലായും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. തൊഴില്‍ അന്വേഷകരായ സ്വദേശി എഞ്ചിനീയര്‍മാരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

Also Examine: യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഓരോ 14 ദിവസത്തിലും പിസിആര്‍ പരിശോധന നടത്തണം

പുതുവര്‍ഷത്തില്‍ 7,000 സ്വദേശി എഞ്ചിനിയര്‍മാരെ നിയമിക്കുന്നതാണ് പദ്ധതി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വിവിധ വകുപ്പുകളിലായി സഹകരിച്ച് വരികയാണെന്ന് കൗണ്‍സില്‍ വക്താവ് എഞ്ചിനിയര്‍ അബ്ദുനാസര്‍ അല്‍ അബ്ദുലത്തീഫ് പറഞ്ഞു.

ഇതിന്റെ മുന്നോടിയായി സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യോഗ്യരായ സ്വദേശി എഞ്ചിനിയര്‍മാരെ ലഭ്യമാക്കുന്നതിന് പുതിയ പോര്‍ട്ടല്‍ സംവിധാനവും ആരംഭിച്ചു. തൊഴില്‍ അന്വേഷകരായ പ്രൊഫഷനുകളുടെ ഡാറ്റകള്‍ ശേഖരിച്ച് കമ്പനികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

Also Browse: അതിര്‍ത്തികള്‍ തുറന്നു യുഎഇയില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാര്‍ സൗദിയിലേക്കും കുവൈറ്റിലേക്കും പറന്നു

എഞ്ചിനിയര്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടെ തൊഴില്‍ വിപണിയിലും പ്രതിഫലനം ഉണ്ടായിട്ടുണ്ട്. പുതുതായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ എഞ്ചിനിയര്‍മാരില്‍ സ്വദേശികളുടെ അനുപാതം വര്‍ധിക്കുകയും വിദേശികളുടെ അനുപാതത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഗെയില്‍ പദ്ധതി നിറയുന്നത് കേരളത്തിന്‍റെ നിശ്ചയദാർഡ്യം

READ  Un'agenzia statunitense finanzia lo sviluppo di un vaccino contro l'HIV in Africa

Lascia un commento

Il tuo indirizzo email non sarà pubblicato. I campi obbligatori sono contrassegnati *